എഡിറ്റിംഗിന് മുന്‍പുള്ള ലാലേട്ടനെ സ്ക്രീനില്‍ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അല്‍ഫോണ്‍സ് പുത്രന്. അതിനുള്ള നന്ദി പറഞ്ഞാല്‍ തീരില്ല . ‘ഒപ്പം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ എഡിറ്റ് ചെയ്തത് പ്രേമത്തിന്റെ സംവിധായകനായ അല്‍ഫോണ്‍സ് പുത്രനാണ്. പ്രിയദര്ശന് സാറുമായി സംസാരിക്കാന്‍ പറ്റിയത് വലിയ ഭാഗ്യമായി കാണുന്നു. എഡിറ്റ് ചെയ്യാത്ത ലാലേട്ടനെ കണ്ട സന്തോഷം പറഞ്ഞാല്‍ തീരില്ല എന്നും അല്‍ഫോണ്‍സ് പുത്രന് കൂട്ടിച്ചേര്‍ത്തു. നാളെയാണ് ഒപ്പം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങുന്നത്. പ്രേക്ഷകര്‍ മറ്റൊരു പ്രിയന്- ലാല്‍ കൂട്ടുകെട്ടിനായി കാത്തിരിക്കുകയാണ്.
Post Your Comments