2016-ലെ മിസ്റ്റര്‍ വേള്‍ഡ് പുരസ്‌കാരം ഇന്ത്യക്കാരനായ രോഹിത് ഖണ്ടേല്‍വാള്‍ സ്വന്തമാക്കി. നടനും മോഡലും ടെലിവിഷന്‍ താരവുമാണ് രോഹിത്. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് ഇരുപത്തിയാറുകാരനായ രോഹിത്. സൗത്ത് പോര്‍ട്ടിലെ സൗത്ത് പോര്‍ട്ട് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന മത്സരത്തില്‍ 47 രാജ്യങ്ങളില്‍ നിന്നുള്ളവരെ പിന്തള്ളിയാണ് ഹൈദരാബാദ് സ്വദേശിയായ രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. ബഹുമതി ലഭിക്കാനിടയായത് ഒരിക്കലും വിശ്വസിക്കനാകില്ലയെന്നു രോഹിത് നിറകണ്ണുകളോടെ പറഞ്ഞു. മിസ്റ്റര്‍ വേള്‍ഡായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
Post Your Comments