General

മലയാളത്തിന്‍റെ ‘പരീക്കുട്ടി’ വിവാഹത്തിനെത്തി വീട്ടുകാര്‍ അമ്പരന്നു

തിരുവനന്തപുരം: സിനിമാ താരം മധു കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ക്ലബ്ബില്‍ നടന്ന വിവാഹ ചടങ്ങിനെത്തിയിരുന്നു. വധൂവരന്‍മാരെയോ, അവരുടെ മാതാപിതാക്കളെയോ പരിചയമില്ലെങ്കിലും കെ.എസ് ശബരീനാഥന്‍ എം.എല്‍.എയുടെ നിരന്തരമായ ‘അഭ്യര്‍ഥന’യാണ് അദ്ദേഹത്തെ വിവാഹ ചടങ്ങിനെത്താന്‍ പ്രേരിപ്പിച്ചു എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
പക്ഷേ മധുവിന് ശബരീനാഥിനെ കാണാനായില്ല. ശബരീനാഥ് കല്യാണത്തിന് എത്തിയിരുന്നതും ഇല്ല.  കല്യാണത്തിനു എത്തിയ മധുവിനെ ഓഡിറ്റോറിയത്തിന്റെ വാതില്‍ക്കല്‍ കാത്തുനിന്ന ചെറുപ്പക്കാരന്‍ എല്ലാവരുടെയും അടുക്കലേക്കു കൂട്ടിക്കൊണ്ടു പോയി . തിങ്കളാഴ്ച വി.ജെ.ടി ഹാളില്‍ മഞ്ജു വാര്യരുടെ നാടകം കാണാനെത്തിയപ്പോഴാണ് മധു ശബരീനാഥനെ വീണ്ടും കണ്ടത്. തന്നെ കല്യാണത്തിനു വിളിച്ചുവരുത്തി ശബരി വരാതിരുന്നതിലുള്ള വിഷമം അദ്ദേഹം നേരിട്ടു പറയുക തന്നെ ചെയ്തു. എന്നാല്‍ താന്‍ കല്യാണത്തിന് വിളിച്ചിട്ടേയില്ലെന്നു ശബരി പറഞ്ഞതോടെ സംഭവം രസകരമായി മാറുകയായിരുന്നു. കല്യാണത്തിന് വിളിച്ചയാളുടെ നമ്പര്‍ മധു എം.എല്‍.എയെ കാണിച്ചു. പാപ്പനംകോട് അന്‍സാരിയെന്നൊരാളാണ് ഇതിന് പിന്നിലെന്നു എം.എല്‍.എയുടെ അന്വേഷണത്തില്‍ മനസിലായി. ഏതായാലും വിഷയം പന്തിയല്ലെന്ന് വ്യക്തമായ ശബരീനാഥന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button