
കസബ എന്ന സിനിമയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച വനിതാ കമ്മീഷന്‍ ടിവി സീരിയലുകളെയും നിലയ്ക്ക് നിര്‍ത്താന്‍ ഒരുങ്ങുകയാണ്. സീരിയലുകളില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമാര്‍ശങ്ങള്‍ കൂടി വരുന്നുണ്ട്. ഇത് നിയന്ത്രിച്ചില്ലങ്കില്‍ ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ റോസക്കുട്ടി പറഞ്ഞു. സീരിയല്‍ രംഗത്തെ സംഘടനകളുമായി ചർച്ച നടത്തി തുടർ നടപടി സ്വീകരിക്കാനാണ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments