ആക്ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്‍റെ തന്മയത്വത്തിന് പിന്നില്‍ അധികമാര്‍ക്കും അറിയാത്ത ഒരു കാരണമുണ്ട്

അങ്ങേയറ്റം ഭാവതീവ്രത ആവശ്യമായ രംഗങ്ങളില്‍ മോഹന്‍ലാലിന്‍റെ അഭിനയപാടവം വിദേശികള്‍ വരെ അംഗീകരിച്ച കാര്യമാണ്. അതേപോലെ തന്നെ തന്മയത്വം നിറഞ്ഞതാണ്‌ ആക്ഷന്‍ രംഗങ്ങളിലെ അദ്ദേഹത്തിന്‍റെ പ്രകടനങ്ങളും. അതിനു പിന്നില്‍ അധികമാര്‍ക്കും അറിയാത്ത ഒരു രഹസ്യമുണ്ട്.

മോഹന്‍ലാല്‍ ചെറുപ്പത്തില്‍ത്തന്നെ നല്ലൊരു ഗുസ്തിക്കാരനായിരുന്നു എന്നകാര്യം പലപ്പോഴായി വെളിപ്പെടുത്തപ്പെട്ടിട്ടുള്ളതാണെങ്കിലും, ഇന്നും അധികമാര്‍ക്കും ഇതേക്കുറിച്ച് അറിയില്ല. 1977-78 കാലഘട്ടത്തില്‍ സംസ്ഥാന ഗുസ്തിചാംപ്യന്‍ഷിപ്പ് ജയിച്ചത് മറ്റാരുമല്ല, നമ്മുടെ ലാലേട്ടന്‍ തന്നെയായിരുന്നു. ദേശീയ ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കെണ്ടതും മോഹന്‍ലാല്‍ തന്നെയായിരുന്നു.

ഒരു പക്ഷേ, അന്ന്‍ കേരളത്തിനു വേണ്ടി അദ്ദേഹം ദേശീയഗുസ്തി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോയിരുന്നെങ്കില്‍ മലയാളികള്‍ പിന്നീടങ്ങോട്ട് ഹൃദയത്തിലേറ്റു വാങ്ങിയ അസംഖ്യം അനശ്വരങ്ങളായ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉണ്ടാകുമായിരുന്നേയില്ല. പക്ഷേ മോഹന്‍ലാലിന് ദേശീയഗുസ്തി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോകാന്‍ സാധിച്ചില്ല.

ഫാസിലിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന “മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍” എന്ന ചിത്രത്തിന്‍റെ ഒഡീഷന് പങ്കെടുക്കാനായി പോകേണ്ടി വന്നതിനാലാണ് മോഹന്‍ലാലിന് ഗുസ്തി ചാംപ്യന്‍ഷിപ്പ് നഷ്ടമായത്. അത് മലയാള സിനിമയ്ക്കും, അതുവഴി ചലച്ചിത്രകലയ്ക്കും വലിയൊരു നേട്ടമായി മാറിയെന്നത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.

Share
Leave a Comment