Uncategorized

‘മരുഭൂമിയിലെ ആന’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ബിജു മേനോനെ നായകനാക്കി വി.കെ പ്രകാശ്‌ ഒരുക്കുന്ന ചിത്രമായ ‘മരുഭൂമിയിലെ ആന’ യുടെ ട്രെയിലര്‍ യുട്യൂബില്‍ പുറത്തിറങ്ങി. ചിത്രം ഒരു പക്കാ എന്റര്‍ടൈനര്‍ ആയിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കഴിഞ്ഞദിവസം പുറത്തിറങ്ങിയ, രതീഷ്‌ വേഗയുടെ സംഗീതത്തില്‍ വിജയ്‌ യേശുദാസ് പാടിയ ആദ്യവീഡിയോ ഗാനം വന്‍ഹിറ്റായി മാറിയിരുന്നു. അതിന് പിന്നാലെയെത്തിയ ട്രെയിലറും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വാനോളമുയര്‍ത്തുന്നു.

 
ബിജുമേനോന്‍ അറബിവേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ സംസ്‌കൃതി ഷേണായിയും സനുഷയുമാണ് നായികമാര്‍. സുഹൃത്തിനൊപ്പം ഷെയ്ഖ് കേരളത്തിലെത്തുന്നതും തുടര്‍ന്നുള്ള രസകരമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദോഹയിലും തൃശൂരിലും ഇരിങ്ങാലക്കുടയിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ലാലു അലക്സ്, പാഷാണം ഷാജി, മേജര്‍ രവി, ഹരീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍.
 

ഡേവിഡ്‌ കാച്ചപ്പിള്ളി പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ്‌ കാച്ചപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരകഥയൊരുക്കിയിരിക്കുന്നത് വൈ.വി രാജേഷാണ്. കഥ ശരത്ചന്ദ്രന്‍ വയനാടിന്റെതാണ്. അജയ് ഡേവിഡ്‌ കാച്ചപ്പിള്ളി ഛായാഗ്രഹണവും വി.സാജന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. കലാസംവിധാനം: സുജിത് രാഘവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന. ചിത്രം ഉടന്‍ ചാന്ദ് വി ക്രീയേഷന്‍സ് കേരളത്തിലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും.

shortlink

Post Your Comments


Back to top button