BollywoodGeneralNEWS

ദുല്‍ഖറിനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് തന്‍റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ഹുമ ഖുറേഷി

ദുല്‍ഖറിനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് തന്‍റെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് ഹുമ ഖുറേഷി വ്യക്തമാക്കി. ഒരുപാട് കഴിവുകള്‍ ഉള്ളൊരു ചെറുപ്പക്കാരനാണ് ദുല്‍ഖറെന്നും അവര്‍ വാചാലയായി. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്‍റെ ആവേശത്തിലാണ് ഹുമ.

ഈ മാസം 29ന് പുറത്തിറങ്ങുന്ന “വൈറ്റ് ” എന്ന ചിത്രത്തിലൂടെയാണ് ഹുമ മമ്മൂട്ടിയുടെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ചിത്രത്തിന്‍റെ പ്രചരണാര്‍ഥം കൊച്ചിയിലെത്തിയതായിരുന്നു ഹുമ. “ഗാംഗ്സ് ഓഫ് വസിപൂര്‍” ഉള്‍പ്പെടെയുള്ള ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മലയാളത്തിലേക്ക് എത്തുമ്പോള്‍ തുടക്കം തന്നെ നന്നായെന്ന അഭിപ്രായമാണ് ഹുമയ്ക്ക്.

“വൈറ്റ് ” മനോഹരമായ ഒരു പ്രണയചിത്രമാണെന്നും പ്രായമായ ഒരാളെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയുടെ ചിത്രമാണിതെന്നും ഹുമ പറഞ്ഞു. റൊമാന്‍റിക് ചിത്രം എന്നതിനപ്പുറം കൂടുതല്‍ കമന്‍റിന് ഹുമ തയ്യാറായില്ല. തിയേറ്ററില്‍ പോയി ചിത്രം കാണണമെന്നും അവര്‍ ഓര്‍മ്മപ്പെടുത്തി.

shortlink

Post Your Comments


Back to top button