ടച്ചപ്പിനു പോലും ആളില്ലാതെ മഞ്ജു വാര്യര്‍ക്ക് പൊരി വെയിലത്ത് നില്‍ക്കേണ്ടി വന്നു. മഞ്ജു വാര്യരെ പോലെയുള്ള ഒരു താരത്തിന് ഈ അവസ്ഥ വന്നെങ്കില്‍ പിന്നെ മറ്റുള്ളവരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. “കരിങ്കുന്നം സക്സസ്” എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് മഞ്ജു വാര്യര്‍ക്ക് ഈ അവസ്ഥ നേരിടേണ്ടി വന്നത്.
“കരിങ്കുന്നം സക്സസ്” സിന്റെ ചിത്രീകരണം ജയിലിനകത്തായിരുന്നു. ജയിലിനകത്തു കുടപിടിക്കാന്‍ അനുവദിക്കില്ല. പ്രൊഡക്ഷന്‍ ടീമിന്റെ കാര്യത്തില്‍ പോലും കാര്യമായ വെട്ടിച്ചുരുക്കല്‍ ഉണ്ടായി. അതു കൊണ്ട് തന്നെ ടച്ചപ്പ് ബോയ് ഒപ്പമില്ലായിരുന്നു. പൊരി വെയിലത്ത് ബില്‍ഡിങ്ങിന്റെ ഷെയ്ഡില് നിന്നാണ് മഞ്ജു വെയിലിനെ അതിജീവിച്ചത്.
സണ്സ്ക്രീമുകളെ വിശ്വസിച്ചാവും മഞ്ജു വെയിലത്തിറങ്ങിയതെന്നായിരുന്നു അനൂപ് മേനോന് പ്രതികരിച്ചത്. ചിത്രത്തിന്റെ സംവിധായകന് ദീപു കരുണാകരനും, അനൂപ് മേനോനും മഞ്ജുവിന്റെ ഈ അര്‍പ്പണ ബോധത്തെ അഭിനന്ദിച്ചു.
Post Your Comments