GeneralNEWS

എന്നെ സെറ്റുകളില്‍ ഒറ്റപ്പെടുത്തുന്നു: ഷീല

പുതിയ സിനിമകളുടെ ഷൂട്ടിങ് സെറ്റുകളില്‍ ഒറ്റപ്പെടുന്ന അവസ്ഥയാണ് തനിക്കെന്ന് നടി ഷീല. ‘പുതുമുഖങ്ങളാണ് ഇപ്പോള്‍ സിനിമ രംഗത്തുള്ളവരില്‍ ഭൂരിഭാഗവും. ഇവരാരും സെറ്റില്‍ എന്നോട് സംസാരിക്കാറില്ല’.–ഷീല പറയുന്നു.

‘എന്താണ് മിണ്ടാത്തതെന്ന് ചോദിക്കുമ്പോള്‍ ബഹുമാനം കൊണ്ടാണെന്നാണ് ചിലരുടെ മറുപടി. ഇങ്ങനെയൊരു അവസ്ഥയില്‍ വീട്ടിലിരുന്നാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോവും. ഇപ്പോഴും പുതിയ ഓഫറുകള്‍ വരുന്നുണ്ടെങ്കിലും കഥാപാത്രങ്ങളില്‍ സംതൃപ്തി തോന്നാത്തതിനാല്‍ പലതിനോടും നോ പറയാറാണ് പതിവ്. –ഷീല പറഞ്ഞു.

അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ഷീല ഇക്കാര്യം തുറന്നു പറഞ്ഞത്.

shortlink

Post Your Comments


Back to top button