GeneralNEWS

ആരുടേയും താല്പര്യത്തിന് വഴങ്ങി ഇനി സിനിമ ചെയ്യാനില്ലെന്ന് മോഹന്‍ലാല്‍

പലരുടെയും ഇഷ്ടത്തിനനുസരിച്ച് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇനി അതിനില്ലെന്ന് മോഹന്‍ലാല്‍. തന്റെ താല്‍പര്യത്തിന് മാത്രമേ സിനിമ ചെയ്യുള്ളൂ. അതുകൊണ്ട് കൃത്യമായ ഷെഡ്യൂളില്‍ സിനിമ ചെയ്യാനാകും. തനിക്കറിയാവുന്ന ഒരേ ഒരു തൊഴില്‍ അഭിനയമാണെന്നും താരം പറഞ്ഞു. സിനിമയിലും ജീവിതത്തിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

താന്‍ സിനിമയില്‍ വന്ന കാലത്ത് നസീര്‍ സാര്‍ ‍, മധുസാര്‍ , ജയന്‍, സുകുമാരന്‍ ‍, സോമന്‍ അങ്ങനെ നീണ്ടനിര ഉണ്ടായിരുന്നു. അവര്‍ക്കിടയിലൂടെയാണ് വളര്‍ന്നത്. പുതിയകുട്ടികളും അതുപോലെ വളരും.

തന്റെ ഇഷ്ടങ്ങള്‍ ആരെയും അടിച്ചേല്‍പ്പിക്കില്ലെന്നും താരം പറഞ്ഞു. മോഹന്‍ലാല്‍ നടനായത് കൊണ്ട് മകന്‍ പ്രണവും നടനാകണമെന്നില്ല. പ്രണവ് രണ്ട് സിനിമയില്‍ വര്‍ക്ക് ചെയ്തു. പിന്നെ അയാളുടെ താല്‍പര്യം എന്താണോ അത് നടക്കട്ടെ. നാളെ മകന് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അഭിനയിക്കും. അല്ലാതെന്ത് പറയാന്‍ .

മകന്റെ കാര്യത്തില്‍ എന്നേക്കാള്‍ താല്‍പര്യം നാട്ടുകാര്‍ക്കാണ്. അവന്‍ അവന് ഇഷ്ടമുള്ളത് ചെയ്യട്ടേ. പിന്നെ അമ്മ അസുഖം ബാധിച്ച് കിടന്നപ്പോള്‍ അറിയാത്ത പലരും വിളിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. അതില്‍ വലിയ സന്തോഷമുണ്ട്. അമ്മ ജീവിതത്തിലേക്ക് മടങ്ങിവന്നു.

shortlink

Related Articles

Post Your Comments


Back to top button