ഹൂസ്റ്റണ്‍ ● അമേരിക്കയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ഫ്രീഡിയ എന്റര്‍ടെയിന്‍മെന്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് (NAFA) ജൂലൈ 24 വൈകുന്നേരം ന്യൂയോര്‍ക്കിലെ ടൈല്‍സ് പെര്‍ഫോമിംഗ് ആര്‍ട്ട് സെന്ററില്‍ നടക്കുന്ന വര്‍ണാഭമായ കലാസന്ധ്യയില്‍ വിതരണം ചെയ്യും. ഇതാദ്യമായാണ് മലയാള സിനിമയ്ക്ക് അമേരിക്കയില്‍ ഒരു അവാര്‍ഡ് നിഷ സംഘടിപ്പിക്കുന്നത്.
മികച്ച നടന്‍ -ദുല്‍ക്കര്‍ സല്‍മാന്‍ (ചിത്രം: ചാര്‍ലി), മികച്ച നടി – പാര്‍വതി (ചിത്രം: ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍), മികച്ച സംവിധായകന്‍-മാര്‍ട്ടിന്‍ പ്രക്കാട്ട് (ചിത്രം: ചാര്‍ലി), മികച്ച പിന്നണി ഗായകന്‍ -വിജയ് യേശുദാസ് (ചിത്രം: പ്രേമം, എന്ന് നിന്റെ മൊയ്തീന്‍), മികച്ച ഗായിക- ദിവ്യ മേനോന്‍ (ചിത്രം: ചാര്‍ലി) മികച്ച സംഗീത സംവിധായകന്‍ – ഗോപി സുന്ദര്‍ (ചിത്രം: ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍), മികച്ച സഹനടന്‍-ജോജു ജോര്‍ജ്ജ് ( ചിത്രം: ലുക്കാ ചുപ്പി), മികച്ച ഛായാഗ്രാഹകന്‍- ജോമോന്‍ ടി ജോണ്‍ (ചിത്രം : എന്ന് നിന്റെ മൊയ്തീന്‍), മികച്ച തിരക്കഥാകൃത്തുക്കള്‍- ഉണ്ണി ആര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് (ചിത്രം: ചാര്‍ലി) എന്നിവര്‍ക്കാണ് നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡുകള്‍ ലഭിക്കുക. ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ചലച്ചിത്ര താരങ്ങളായ ഭാവന രമ്യാ നമ്പീശന്‍, രമേശ് പിഷാരടി, പ്രശാന്ത് പുന്നപ്ര, പ്രജോദ് കലാഭവന്‍ എന്നിവരും ഗായകന്‍ വിജയ് യേശുദാസ്, ഗായിക ദിവ്യ മേനോന്‍, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ എന്നിവരും അണിനിരക്കുന്ന കലാപരിപാടികള്‍ അവാര്‍ഡ് നിശയുടെ മുഖ്യ ഇനമാണ്. അവാര്‍ഡ് നിശയുടെ കര്‍ട്ടണ്‍ റെയ്സര്‍ പരിപാടി ജൂലൈ 23 ശനിയാഴ്ച ചിക്കാഗോയിലെ കോപ്പര്‍ നിക്കസ് സെന്ററില്‍ അരങ്ങേറും. നടന്‍ കുഞ്ചാക്കോ ബോബന്‍ പ്രത്യേക ക്ഷണിതാവായിരിക്കും.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്റ്റ ഈവന്റ് കൺസൾട്ടന്റ് കമ്പനിയായ കേരൾ ടുഡേ ഡോട്ട് കോമിന്റെ സാരഥികളായ ലാലു ജോസഫ്, സുബാഷ് അഞ്ചൽ എന്നിവരാണ് ഈ അവാർഡ് നിശയുടെ കോ-ഓർഡിനേറ്റർമാർ. അവാര്‍ഡ് നിശയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.freediaentertaiment.com ല്‍ ലഭ്യമാണെന്ന് ഫ്രീഡിയ പ്രസിഡന്റ് ഡോ.ഫ്രീമു വര്‍ഗീസ് അറിയിച്ചു.
Post Your Comments