GeneralNEWSVideos

ഏഴായിരത്തോളം നിശ്ചലചിത്രങ്ങള്‍ ചേർത്തുവച്ചൊരു പ്രണയഗാനം വീഡിയോ കാണാം

ഏഴായിരത്തോളം നിശ്ചലചിത്രങ്ങള്‍ ചേർത്തുവച്ചൊരു പ്രണയഗാനം. മലയാള ഗാനരംഗത്ത് അത്ര പരിചിതമല്ലാത്ത സ്റ്റോപ്പ് മോഷൻ എന്ന ക്യാമറ വിദ്യയിലൂടെ ചിത്രീകരിച്ച ഈ വീഡിയോ ആൽബം ശ്രദ്ധേയമാവുകയാണ്. ‘ഹൃദ്യം’ എന്ന പേരിലുള്ള ഈ പ്രണയഗാനത്തിന്‍റെ സീനുകൾ ഡിജിറ്റൽ ക്യാമറയിൽ തുടർച്ചയായി ഫോട്ടോകൾ എടുത്താണ് ചിത്രീകരിച്ചിരിക്കുന്നത്.

സ്റ്റുഡിയോയിൽ ഷൂട്ട് ചെയ്ത് പശ്ചാത്തലം ആനിമേഷൻ വഴി സൃഷ്ടിച്ചെടുക്കുകയായിരുന്നുവെന്ന് അണിയറപ്രവ‍ർത്തകർ പറയുന്നു.
അനീഷ് റഹ്മാനും അഖില നാഥുമാണ് അഭിനേതാക്കൾ.

ശ്യാംലിൻ ജേക്കബ് ജോർജ്ജ് ആണ് സംവിധാനവും ഗാനരചനയും നിർവ്വഹിച്ചിരിക്കുന്നത്. കെസ്‍വിൻ മാത്യു വർ‍ഗ്ഗീസ് സംഗീതം നൽകിയിരിക്കുന്ന ഗാനം പാടിയത് അരവിന്ദ് വേണുഗോപാൽ ആണ്. ഗൗതം ജി, ശ്രീറാം, റോഹൻ ജോസഫ് എന്നിവരാണ് ആനിമേഷൻ ഒരുക്കിയിരിക്കുന്നത്.

 

 

shortlink

Post Your Comments


Back to top button