
സക്കറിയായുടെ ഗർഭിണികൾ, കുമ്പസാരം എന്നീ ചിത്രങ്ങൾക്കുശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബഷീറിന്റെ പ്രേമലേഖനം’. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ഷിനോദും ഷംസീറും ബിപിനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. എറണാകുളവും പാലക്കാടുമാണ് പ്രധാന ലൊക്കേഷന്‍. രണ്‍ജി പണിക്കര്‍, നെടുമുടി വേണു, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, ദിലീഷ് പോത്തന് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഫോർഡ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ പി എം ഹാരിസ് -വിഎസ് മുഹമ്മദ് അൽത്താഫ് എന്നിവരാണ് നിർമാണം.
ഞാൻ സ്റ്റീവ് ലോപ്പസിലൂടെ അഭിനയരംഗത്തെത്തിയ ഫർഹാൻ നായകനാകുമ്പോൾ ഫഹദ് ചിത്രമായ മറിയം മുക്കിലൂടെ ശ്രദ്ധേയായ സന അൽത്താഫ് ചിത്രത്തിൽ നായികയായി എത്തുന്നു. എൺപതുകളുടെ പശ്ചാത്തലത്തിൽ അണിഞ്ഞൊരുങ്ങുന്ന ചിത്രത്തിൽ പഴയകാലലുക്കിലാണ് ഇരുവരും എത്തുന്നത്….
Post Your Comments