![jyothika new film](/movie/wp-content/uploads/2016/07/Jyothika-05.jpg)
തെന്നിന്ത്യന്‍ താരം ജ്യോതിക വീണ്ടും ക്യാമറക്ക് മുന്നിലേക്ക്. കുട്രം കടിത്താല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബ്രഹ്മയുടെ ചിത്രത്തിലാണ് ജ്യോതിക കേന്ദ്രകഥാപാത്രമാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. സ്ത്രീകേന്ദ്രിതമായി തയ്യാറാക്കിയ ഒരു ത്രില്ലര്‍ ചിത്രമാണിത്. ഭാനുപ്രിയ, ഉര്‍വ്വശി, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
ജ്യോതികയുടെ പുതിയ ചിത്രത്തെ കുറിച്ച് നടനും ഭര്‍ത്താവുമായ സൂര്യ തന്നെയാണ് ആരാധകരെ അറിയിച്ചത്. ജ്യോതികയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായും ഏവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഒപ്പം വേണമെന്നും സൂര്യ ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments