GeneralNEWS

ജിബു ജേക്കബിന്‍റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലും അനൂപ് മോനോനും വീണ്ടും ഒന്നിക്കുന്നു

ജിബു ജേക്കബിന്‍റെ വെള്ളിമൂങ്ങയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്‍റെ ചിത്രത്തിലാണ് മോഹന്‍ലാലും അനൂപ് മോനോനും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നത്. പ്രമുഖ കഥാകൃത്ത് വി.ജെ ജയിംസിന്‍റെ “പ്രണയോപനിഷദ്” എന്ന ചെറുക്കഥയെ ആസ്പദമാക്കി അവതരിപ്പിക്കുന്ന ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല.

ഒരു വില്ലേജ് ഓഫീസും അവിടെയുള്ള ജനങ്ങളുമാണ് സിനിമാ പശ്ചാത്തലം. ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വേഷമാണ് മോഹന്‍ലാല്‍അവതരിപ്പിക്കുന്നത്. ഭാര്യയായി മീനയും അഭിനയിക്കുന്നു.

2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം സിനിമയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെയാണ് മീന വീണ്ടും മോഹന്‍ലാലിന്‍റെ ഭാര്യയായി അഭിനയിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും മോഹന്‍ലാലിന്‍റെ സുഹൃത്തുമായുമാണ് അനൂപ് മേനോന്‍ എത്തുന്നത്. അനൂപിന്‍റെ ഭാര്യയായി അഭിനയിക്കുന്നത് ശ്രിന്ദയാണ്.

നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലേ, കലാഭവന്‍ ഷാജോണ്‍, ഐമ, സനൂപ്, ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. വീക്കെന്‍ഡ് ബ്ലോക്ക്സ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയാ പോളാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. തിരക്കഥ സിന്ദു രാജ് ആണ്.

shortlink

Post Your Comments


Back to top button