GeneralNEWS

കെ.എസ്.ഇ.ബിക്ക് വൈദ്യുതി വില്‍ക്കാന്‍ ശ്രീനിവാസന്‍

പുരപ്പുറത്ത് വൈദ്യുതിയുണ്ടാക്കി കെഎസ്ഇബിക്ക് വിതരണം ചെയ്യാനൊരുങ്ങുകയാണ് നടന്‍ ശ്രീനിവാസനന്‍ ‍. വീടിനു മുകളില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ച് വീട്ടിലെ ഉപഭോഗത്തിനു ശേഷമാണ് കെഎസ്ഇബിക്ക് നല്‍കുക.

ഇലക്ട്രിസിറ്റി ബോര്‍ഡുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. വീടിനു മുകളില്‍ സോളാര്‍ പാനലുകളും ഘടിപ്പിച്ചു. വീട്ടിലേക്കാവശ്യമുള്ള വൈദ്യുതി കഴിഞ്ഞ് ബാക്കി വരുന്നതാണ് വൈദ്യുതി ബോര്‍ഡിന് നല്‍കുക.

ഒരു ദിവസം ശരാശരി 40 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതി. വിതരണം ചെയ്യുന്ന വൈദ്യുതിയുടെ അളവ് കണക്കാക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button