മുസഫര്‍നഗര്‍: സല്‍മാന്‍ ഖാനും അനുഷ്‌കയ്ക്കുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്. പുതിയ ചിത്രമായ ‘സുൽത്താൻ’ റിലീസായി ദിവസങ്ങൾ പിന്നീടുന്നതിന് മുൻപേ സല്‍മാന്‍ഖാന്‍, നടി അനുഷ്‌ക ശര്‍മ, ചിത്രത്തിന്റെ സംവിധായകന്‍ അലി സഫര്‍ അബ്ബാസ് എന്നിവര്‍ക്കെതിരെയാണ് മുസഫര്‍നഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വഞ്ചനാക്കേസ് . തന്റെ ജീവിതകഥ സിനിമയാക്കുന്നതിന് 20 കോടി രൂപ വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാരോപിച്ച് മുസഫര്‍ നഗര്‍ സ്വദേശിയായ സബീര്‍ ബാബ എന്ന മുഹമ്മദ് സബീര്‍ അന്‍സാരിയാണ് കോടതിയെ സമീപിച്ചത്.
2010ല്‍ മുംബൈയില്‍വെച്ച് സബീര്‍ തന്റെ കഥ സല്‍മാന്‍ഖാനോട് പറഞ്ഞിരുന്നുവെന്നും അത് സിനിമയാക്കിയാല്‍ പ്രതിഫലമായി 20 കോടി രൂപ നല്‍കാമെന്ന് അപ്പോള്‍ വാഗ്ദാനം നൽകിയിരുന്നതായും സബീറിന്റെ അഭിഭാഷകന്‍ സുധീര്‍കുമാര്‍ ഓജ പറഞ്ഞു. കേസില്‍ ജൂലൈ 26ന് കോടതി വാദം കേള്‍ക്കും.
Post Your Comments