ജയസൂര്യയുടെ പ്രേതം എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. മൊട്ടയടിച്ച് പൂര്‍ണമായും മറ്റൊരു ഗെറ്റപ്പിലാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്. പക്ഷെ അതൊരിക്കലും ഭയപ്പെടുത്തുന്ന ഒരു ലുക്കല്ല. എന്നാല്‍ ജയസൂര്യയുടെ ലുക്ക് കണ്ട് മകൾ വേദ അടുക്കുന്നില്ല.
മൊട്ടയടിയ്ക്കുമ്പോള് തനിക്കത് വലിയ പ്രശ്നമായൊന്നും തോന്നിയില്ല. എന്തെന്നാല്‍ ഇതെന്റെ ജോലിയുടെ ഭാഗമാണ്. പക്ഷെ ആ വേഷത്തില്‍ വീട്ടില്‍ പോയപ്പോള്‍ മകള്‍ വേദ എന്നെ കണ്ട് ഓടി. രണ്ട് മൂന്ന് ദിവസം എന്റെ അടുത്തേക്കേ വന്നില്ല- ജയസൂര്യ കഥാപാത്രത്തെ കുറിച്ച് പറയുന്നു. ഡോണ്‍ ബോസ്കോ എന്നാണ് ചിത്രത്തില്‍ ജയസൂര്യയുടെ കഥാപാത്രത്തിന്റെ പേര്.
Post Your Comments