GeneralNEWS

ഓലപീപ്പി വരുന്നു അണിയറ പ്രവര്‍ത്തകരുടേയും ആസ്വാദകരുടെയും കൂട്ടായ്മയില്‍

സിനിമയുടെ അണിയറപ്രവര്‍ത്തകരുടെയും ആസ്വാദകരുടെയും കൂട്ടായ്‍മയില്‍ ‘ടീം മൂവി’ എന്ന ആശയവുമായാണ് ഓലപീപ്പി ഒരുങ്ങുന്നത്. സിനിമയില്‍ ഉള്‍പ്പെടുന്നവര്‍ക്കു അവരുടെ ശമ്പളവും, മറ്റു സിനിമ പ്രേമികള്‍ക്കു ചെറിയ മുതല്‍മുടക്കിലൂടെയും നല്ല സിനിമകളുടെ നിര്‍മാണത്തില്‍ ഭാഗമാവുക എന്നൊരു ആശയമാണ് ഓലപീപ്പി എന്ന സിനിമയ്‍ക്കു പിന്നില്‍.

ശമ്പളം വാങ്ങിക്കാതെയാകും അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും സിനിമയുടെ നിര്‍മ്മാണത്തില്‍ ഭാഗമാകുക. ലാഭം പിന്നീട് ശമ്പളമായി നല്‍കാനുമാണ് തീരുമാനം. വൈബ്സോണ്‍ മൂവീസിന്റെ ബാനറിലാണ് സിനിമയുടെ നിര്‍മാണം.
കൃഷ് കൈമളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിജു മേനോനാണ് നായകന്‍ .

shortlink

Post Your Comments


Back to top button