ട്വിറ്ററില്‍ ആരാധകരോട് കുറച്ച് സമയം സംവദിക്കാന്‍ ഷാരൂഖ് സമയം കണ്ടെത്തിയിരുന്നു. രസകരമായ നിരവധി ചോദ്യങ്ങള്‍ ഷാരൂഖിനെ തേടിയെത്തി.
‘തന്നെ ഇന്നു തന്നെ വിവാഹം ചെയ്യൂ ഷാരൂഖ് ’ എന്നായിരുന്നു ആരാധികയുടെ ട്വീറ്റ്. ഉടനെത്തി ഷാരൂഖിന്റെ മറുപടി. എല്ലാവര്ക്കും വിവാഹം മതി, ഇവിടെ ആര്‍ക്കും സുഹൃത്തുക്കളാകേണ്ടേ? എന്നായിരുന്നു ഷാരൂഖിന്റെ മറുപടി.
ഫോണ്‍ നമ്പര്‍ കിട്ടുമോ എന്നായിരുന്നു വേറൊരു ആരാധികയുടെ ട്വീറ്റ്. ഫോണ്‍ നമ്പര്‍ മാത്രമാക്കേണ്ട തന്റെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി കൂടി നല്‍കാമെന്നായിരുന്നു ഷാരൂഖിന്റെ കിടിലന്‍ മറുപടി.
Post Your Comments