
ഇപ്പോള്‍ പ്രിയങ്ക ചോപ്രയുടെ അപരയ്ക്കു പിന്നാലെയാണ് ആരാധകര്‍ . വാന്‍കോവറിലുള്ള നവപ്രീത് ഭംഗയാണ് പ്രിയങ്കയുടെ അപര. 21 വയസ്സുകാരിയായ ഫിറ്റ്നസ് വ്ലോഗറാണ് നവപ്രീത്.
ജീവിതത്തിലും പ്രിയങ്കയുടെ പാത പിന്തുടരാനാണ് ഈ പെണ്‍കുട്ടി ആഗ്രഹിക്കുന്നത്. പ്രിയങ്കയുടെ കടുത്ത ആരാധിക കൂടിയായ നവപ്രീത് പ്രിയങ്ക അഭിനയിച്ച സിനിമയിലെ പല കഥാപാത്രങ്ങളുടെ വേഷവിധാനത്തിലും എത്തിയിട്ടുണ്ട്. പ്രിയങ്കയുടെ ബാജിറാവു മസ്താനിയിലെ വേഷത്തില്‍ എത്തിയ നവപ്രീതിന്റെ ചിത്രമാണ് കൂട്ടത്തില്‍ ഏറ്റവും ഹിറ്റ്.
ഇന്‍സ്റ്റാഗ്രാമിലൂടെ നവപ്രീത് പുറത്തുവിട്ട ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രിയങ്ക ചോപ്രയുമായി അപാരമായ സാമ്യമാണ് നവപ്രീതിനുള്ളത്.
Post Your Comments