GeneralKollywoodNEWS

ധനുഷ് ചിത്രം വേണ്ടെന്ന്‍ വെച്ച് സാമന്ത

ധനുഷ് നായകനായ വട ചെന്നൈയില്‍ നിന്നു സമാന്ത പിന്മാറി. പകരം അമല പോള്‍ ചിത്രത്തില്‍ നായികയായി എത്തും. ചിത്രീകരണം ആരംഭിച്ച ശേഷമാണു സമാന്തയുടെ പിന്‍മാറ്റം.

ചിത്രം പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം വേണ്ടിവരുമെന്നു പ്രതീക്ഷിക്കുന്നു. 2011 നവംബറിലാണു സിനിമയുടെ ചര്‍ച്ചകള്‍ ആരംഭിച്ചത്. എന്നാല്‍ ധനുഷിന്‍റെ തിരക്കുകള്‍ കാരണം ചിത്രം നീണ്ടുപോകുകയായിരുന്നു. തമിഴ്‌നാട്ടിലെ ഗുണ്ടാ സംഘങ്ങളുടെ പശ്ചാത്തലത്തില്‍ വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണു വട ചെന്നൈ.

സമാന്തയുടെ വിവാഹം ഉടന്‍ ഉണ്ടാകും അതുകൊണ്ടാണു താരം ചിത്രം ഉപേക്ഷിച്ചതെന്നാണ് അണിയറക്കാര്‍ പറയുന്നത്.
എന്നാല്‍ വിവാഹം ഈ വര്‍ഷം ഇല്ലെന്നും ചില ചിത്രങ്ങളുടെ തിരക്കുമൂലം ധനുഷ് ചിത്രം ഉപേക്ഷിക്കുകയായിരുന്നു എന്നും താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു

 

shortlink

Post Your Comments


Back to top button