CinemaGeneralNEWS

സമരനായകനായി വി എസ് അച്യുതാനന്ദന്‍ സിനിമയില്‍

കൂത്തുപറമ്പിലെ ഒരു കൂട്ടം സിനിമാപ്രവര്‍ത്തകരുടെ പരിസ്ഥിതി ചിത്രത്തിലാണ് വി എസ് വേഷമിട്ടത്.
കുടിവെളളമൂറ്റുന്നവര്‍ക്കെതിരായ വിദ്യാര്‍ത്ഥി സമരത്തിന്‍റെ ചിത്രീകരണം വലിയവെളിച്ചം വ്യവസായപാക്കില്‍ . സമരപ്പന്തലിലേക്ക് പിന്തുണയുമായി വി എസ് അച്യുതാനന്ദനായിത്തന്നെയെത്തുന്ന വി എസ്. ഇതായിരുന്നു രംഗം.

സിനിമയിലഭിനയിക്കാനായി മാത്രം കണ്ണൂരിലെത്തിയ വി എസ് വേഷമിടാന്‍ നേരത്ത വന്നു. മേക്കപ്പ് മാന്‍ പാണ്ഡ്യന് മുന്നില്‍ ഇരുന്നത് പതിവ് ഗൗരവം വിട്ട് ക്ഷമയോടെ. ക്യാമറയ്ക്ക് മുന്നിലെത്താന്‍ നേരം വൈകിയോയെന്ന് ഇടയ്ക്ക് നോട്ടം. ചമയം കഴിഞ്ഞപ്പോള്‍ എല്ലാം ഓകെയെന്ന് മറുപടി. അഭിനയിച്ച് ഫലിപ്പിക്കാനൊന്നുമില്ല. എല്ലാം പതിവുപോലെയെന്ന് വി എസ് അച്യുതാനന്ദന്‍

സമരവേദികളിലെ പ്രസംഗം പുത്തരിയല്ലാത്ത വി എസിന് മുന്നില്‍ തിരക്കഥയുമായി സംവിധായകന്‍ റിഹേഴ്‍സലൊന്നും വേണ്ടെന്നായിരുന്നു മറുപടി. പിന്നെ സെറ്റിലേക്ക്.

സുദേവ് നായരും ഗൗതമിയും അടക്കമുളള താരനിരയ്ക്കൊപ്പം വി എസും ക്യാമറയ്ക്ക് മുന്നില്‍ . മാധ്യമങ്ങളെ ഒഴിവാക്കിയായിരുന്നു ചിത്രീകരണം. അണിയറക്കാരുടെ നിര്‍ദേശങ്ങള്‍ക്കൊപ്പം സഹകരിച്ച് മുഴുവന്‍ രംഗവും പൂര്‍ത്തീകരിച്ചാണ് വി എസ് സിനിമാ സെറ്റില്‍ നിന്ന് മടങ്ങിയത്.

shortlink

Post Your Comments


Back to top button