രണ്ടാം ഭാവം പരാജയപ്പെട്ടപ്പോള്‍ ഒരുപാട് വര്‍ഷം സുരേഷ് ഗോപിയെ കാണാതെ കഴിച്ചുകൂട്ടിയെന്ന് ലാല്‍ ജോസ് പറഞ്ഞു. കുറ്റബോധമായിരുന്നു പ്രധാനകാരണമെന്നും ചിത്രം പരാജയമായെങ്കിലും അതില്‍ സുരേഷ് ഗോപിയുടെ അഭിനയം മികവുറ്റതായിരുന്നെന്നും ലാല്‍ ജോസ് വെളിപ്പെടുത്തി.
ഫൊക്കാനയുടെ ഫിംക ഫിലിം അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് ലാല്‍ ജോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ രണ്ടാം ഭാവം ഒരു പരാജയമായി കരുതുന്നില്ലെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
വ്യക്തിപരമായി അതൊരു ദുരന്തമായിരുന്നെന്നും എന്നാല്‍ അതിനെ ഉന്നതമായ പരിശ്രമത്തില്‍ സംഭവിച്ച ദുരന്തമായി അതിനെ കാണുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
Post Your Comments