മോഹന്‍ലാലും ജൂനിയര്‍ എന്‍ടി ആറും പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ജനതാ ഗാരേജിന്‍റെ ടീസറിന് വന്‍ സ്വീകരണം. പുറത്തിറങ്ങി 12 മണിക്കൂറിനുള്ളില്‍ 10 ലക്ഷത്തില്‍ ഏറെയാണ് ടീസറിന്‍റെ കാഴ്ചക്കാര്‍. മലയാളി താരം ഉണ്ണി മുകുന്ദന്‍ വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അനുജനായി എണ്‍പതുകളിലെ മലയാളസിനിമയിലെ അവിഭാജ്യ ഘടകം റഹ്മാന്‍ എത്തുന്നു.
ബാഹുബലി താരം പ്രഭാസിന്‍റെ കരിയറിലെ മികച്ച ചിത്രമായ മിര്‍ച്ചിയുടെ സംവിധായകനായ കൊരത്തല ശിവയാണ് ചിത്രം ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷം സംവിധാനം ചെയ്ത മഹേഷ് ബാബു ചിത്രം സ്രിമാന്തുടുവും വന്‍ വിജയമായിരുന്നു. സിനിമയുടെ റിലീസിനായി വന്‍പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തെലുങ്ക് മലയാളി പ്രേക്ഷകര്‍
സായ്കുമാര്‍ മറ്റൊരു പ്രധാന വേഷത്തിലും അഭിനയിക്കുന്നു. നായികമാരുടെ നിരയില്‍ മലയാളി സാന്നിധ്യമായുള്ളത് നിത്യാമേനോനാണ്. സാമന്തയാണ് ചിത്രത്തിലെ മറ്റൊരു നായിക.
Post Your Comments