നടി ലക്ഷമിപ്രിയ സീരിയല്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ മോശമായി പെരുമാറിയതായി ആക്ഷേപം. അലുവയും മത്തിക്കറിയും എന്ന ഹാസ്യ പരമ്പരയുടെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു സംഭവം. തന്നെ മറ്റുള്ള ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം കാറില്‍ വിടരുതെന്നും തന്നെ ആദ്യം വിടണമെന്നും പറഞ്ഞ് താരം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കയര്‍ത്തു.
സേതുലക്ഷമി അടക്കമുള്ള സീനിയര്‍ താരങ്ങളെ ലക്ഷ്മി പ്രിയ അധിക്ഷേപിച്ചു. ലൊക്കേഷനില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കു നേരെ രാത്രി ഉറക്കെ ശബ്ദമുണ്ടാക്കിയതിനു ചോദ്യം ചെയ്യാനെത്തിയ സംവിധായകന്‍ പ്രസാദ് നൂറനാടിന്റെ അച്ഛനും അമ്മയ്ക്കും അടക്കം തെറി വിളിച്ചു നടി ഇറങ്ങി പോയതായും അലുവയും മത്തിക്കറിയിലെ അണിയറപ്രവര്‍ത്തകന്‍ കൂടിയായ ഒരു യുവതാരം പറഞ്ഞുവെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
നടി ചന്തയിലെ പെണ്ണുങ്ങളെ പോലെ പെരുമാറിയത് യൂണിറ്റ് അംഗങ്ങളെ വിഷമിപ്പിച്ചുവെന്നും അതിനാല്‍ നടി ലക്ഷമിപ്രിയയെ ഈ പരമ്പരയില്‍ നിന്നും ഒഴിവാക്കാന്‍ സംവിധായകന്‍ അടക്കമുള്ളവര്‍ തീരുമാനിച്ചുവെന്നും ഇനി മുതല്‍ ലക്ഷ്മി പ്രിയക്കു പകരം സ്‌നേഹ ശ്രീകുമാര്‍ (മറിമായം മണ്ഡോദരി) സുന്ദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
Leave a Comment