BollywoodGeneralKollywoodNEWS

ജയം രവിയുടെ ഹൊറര്‍ ചിത്രം ചിരിയടക്കാന്‍ പാടുപെട്ട് ബോളിവുഡ് സംവിധായകന്‍

ജയം രവിയെയും ലക്ഷ്മി മേനോനെയും കേന്ദ്ര കഥാപാത്രമാക്കി ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമാണ് മിരുതന്‍. അടുത്തിടെ സ്വിറ്റസര്‍ലണ്ടിലെ നൗച്ചറ്റേല്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം സ്ക്രീന്‍ ചെയ്തിരുന്നു.

ഹൊറര്‍ ചിത്രമായിരുന്നിട്ട് കൂടി മിരുതന്‍ കണ്ടിട്ട് പ്രേക്ഷകര്‍ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ലെന്നാണ് സംസാരം. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യാപ് അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങായിരുന്നു എന്‍ഐഎഫ്‌എഫ്. അനുരാഗ് കശ്യാപ പോലും ചിത്രം കണ്ട് പൊട്ടിചിരിച്ച്‌ പോയി.

ഗ്ലോബ്ബല്‍ ഇന്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ എസ് മിഷേല്‍ രായപ്പനാണ് മിരുതന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 19നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button