തിരുവനന്തപുരം: സംവിധായകൻ കമൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനാകും. ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാനായി ലെനിൻ രാജേന്ദ്രനെയും സർക്കാർ നിയമിക്കും. ഇരുവരെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റ് കൂടിയാണ് കമൽ.
സംവിധായകൻ രാജീവ് നാഥാണ് ഇപ്പോള്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ. കമൽ ആദ്യമായാണ് ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് എത്തുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ കാലത്ത് പ്രിയദർശനായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ. ഐ.എഫ്.എഫ്.കെ വിവാദത്തെത്തുടര്‍ന്ന് പ്രിയദർശൻ രാജിവച്ചതിനെ തുടർന്നാണ് രാജീവ് നാഥിനെ അക്കാദമി ചെയർമാനാക്കിയത്.
Post Your Comments