ഡിഷ്യൂം എന്ന ആക്ഷന്‍ ചിത്രത്തിലെ ജാനേമന്‍ ആ… എന്ന ഗാനത്തിനൊപ്പമാണ് പരിനീതി നൃത്തം വയ്ക്കുക. പാട്ടിന്റെ ടീസര്‍ പുറത്തിറങ്ങി. വരുണ്‍ ധവാനൊപ്പം ഹോട്ട് ലുക്കിലാണ് പരിനീതി.
ടി സീരിസ് ആണു ഗാനം പുറത്തിറക്കുന്നത്. രോഹിത് ധവാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പരിനീതിയുടെ ഐറ്റം സോങ് നേരത്തെ തന്നെ വാര്‍ത്തകളിലിടം നേടിയിരുന്നു. പ്രിതം ആണ് സംഗീത സംവിധാനം.
വരുണ്‍ ധവാനെ കൂടാതെ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ജോണ്‍ എബ്രഹാം, അക്ഷയ് ഖന്നെ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. സാജിദ് നാദിയാദ്‍വാലയും സുനില്‍ എ ലുല്ലയും ചേര്‍ന്നാണു ചിത്രം നിര്‍മ്മിക്കുന്നത്
Post Your Comments