GeneralNEWS

മഞ്ജുവോ ? അതെന്റ വീട്ടുകാര്യം: ദിലീപ്

മഞ്ജു വാര്യരും ദിലീപും ഒന്നിക്കണം എന്നത് അവരിരുവരെയും ആരാധിയ്ക്കുന്ന പ്രേക്ഷകരുടെ ആഗ്രഹമാണ്. പലരും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതുവരെ ആരും രണ്ട് പേരോടും ഇക്കാര്യം പരസ്യമായി ചോദിച്ചിട്ടില്ള. എന്നാല്‍ ദിലീപിന് ആ ചോദ്യം നേരിടേണ്ടി വന്നു.

മിസ് ഫൊക്കാന ബ്യൂട്ടി പാജന്‍റ് വേദിയിലെത്തിയ നടന്‍ ദിലീപിനോട് പെട്ടെന്നായിരുന്നു ചോദ്യവുമായി ഒരു വീട്ടമ്മ എത്തിയത്. അവതാരിക പേളി മാണിയുടെ ക്ഷണപ്രകാരമാണ് വീട്ടമ്മ വേദിയിലെത്തിയത്.

ദിലീപിനോട് ചോദ്യം ചോദിക്കാനുള്ള അവസരം ലഭിച്ച വീട്ടമ്മ ഒട്ടും അമാന്തിക്കാതെ ചോദിച്ചു, “ഇനിയെങ്കിലും മഞ്ജുവിനെ ജീവിതത്തിലേക്ക് തിരികെ വിളിച്ചുകൂടെ” ചോദ്യത്തിനു മുമ്പില്‍ അക്ഷമനായി ദിലീപ് വീട്ടമ്മയോട് ചോദിച്ചു.”ചേച്ചിയുടെ വീട്ടിലെ കാര്യത്തില്‍ ഞാന്‍ ഇടപെട്ടില്ളല്ളോ അപ്പോള്‍ പിന്നെ എന്‍റെ വീട്ടിലെ കാര്യത്തില്‍ എന്തിന് ഇടപെടുന്നു” യെന്നാണ് ദിലീപ് വീട്ടമ്മയ്ക്ക് കൊടുത്ത മറുപടി.

shortlink

Post Your Comments


Back to top button