GeneralNEWS

പുതിയ ഹിറ്റ് ചിത്രത്തിനു പിന്നില്‍ യുവ എഴുത്തുക്കാരന്‍

ഇപ്പോള്‍ തിയ്യേറ്ററില്‍ ഉള്ള സിനിമകളില്‍ ഹിറ്റില്‍ നിന്നും ഹിറ്റിലേക്ക് പാഞ്ഞുകൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് അനുരാഗ കരിക്കിന്‍ വെള്ളം.
എന്നാല്‍ ഈ ഹിറ്റിന് പിന്നിലെ ഒരു പ്രധാന പങ്ക് അതിന്‍റെ എഴുത്തുക്കാരന്‍ ആയ ശ്രീ നവീന്‍ ഭാസ്കറിന് അവകാശപെട്ടതാണ്.

എ ബി സി ഡി എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം, മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രത്തിന് ശേഷം നവീന്റെ തൂലികയില്‍ പിറന്ന ചിത്രമാണ് അനുരാഗ കരിക്കിന്‍ വെള്ളം.

ഇദ്ദേഹം മലയാള സിനിമക്ക് ഒരു മുതല്‍കൂട്ട് തന്നെയാണ്. സിനിമയില്‍ വരുന്നതിനു മുന്‍പ് ഇദ്ധേഹം മാധ്യമ രംഗത്തായിരുന്നു ജോലി ചെയ്തിരുന്നത്.

അനുരാഗ കരിക്കിന്‍ വെള്ളം കാണുന്നവര്‍ക്ക് ഇത് അവരുടെ കഥയാണ്‌ എന്ന് തോന്നും. അവരെത്തന്നെ അവര്‍ക്കതില്‍ കാണാന്‍ സാധിക്കും.
ചിത്രം തിയ്യേറ്ററില്‍ എത്തിച്ച ഓഗസ്റ്റ് സിനിമാസ്ആണ്. സംവിധായകന്‍ ശ്രീ ഖാലിദ് റഹ്മാന്‍റെ ഈ ചിത്രത്തില്‍ ആസിഫ് അലി, ബിജു മേനോന്‍, എന്നിവരാണ്‌ മറ്റു നടീ നടന്മാര്‍. ചിത്രം തിയ്യറ്ററുകളില്‍ കൈയടി നേടി മുന്നേറുന്നു.

shortlink

Post Your Comments


Back to top button