GeneralNEWS

നഗ്നതയുടെ പേരില്‍ ക്രൂശിക്കപ്പെട്ട ‘ചായം പൂശിയ വീടിന്’ ഒടുവില്‍ പ്രദര്‍ശനാനുമതി

നഗ്‌നതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് റിലീസിംഗിന് വിലക്ക് ഏര്‍പ്പെടുത്തിയ ചായം പൂശിയ വീടിന് സെന്‍സര്‍ബോര്‍ഡ് ഒടുവില്‍ പ്രദര്‍ശനാനുമതി നല്‍കി. എ സര്‍ട്ടിഫിക്കേറ്റാണ് നല്‍കിയിരിക്കുന്നത്.

ചിത്രത്തില്‍ നായിക പൂര്‍ണ നഗ്‌നയായി എത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഈ രംഗങ്ങള്‍ നീക്കം ചെയ്യാതെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് സെന്‍സര്‍ബോര്‍ഡ് അറിയിക്കുകയായിരുന്നു.

നവാഗത സംവിധായകരായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ചായം പൂശിയ വീടിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കലാധരനും ബോളിവുഡ് നടി നേഹ മഹാജനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Post Your Comments


Back to top button