ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഒരു ചിത്രത്തിന്റെ പ്രമോഷന് വേണ്ടി വാട്ട്‌സാപ്പ് ഇമോജി വരെ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്‌പെഷ്യല്‍ എയര്‍ ഏഷ്യ ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്തതിന്‍രെ പിന്നാലെയാണ് വാട്ട്‌സാപ്പ് ഇമോജിയും. വാട്ട്‌സാപ്പിലേര്‍പ്പെടുത്തിയ പുതിയ ഇമോജി ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
റിലീസിംഗിനു മുന്‍പ് തന്നെ 200 കോടിക്കു മോലെയാണ് കബാലിയുടെ വരുമാനം. ചിത്രത്തിന്റെ ടീസറും പോസ്റ്ററും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ചിത്രത്തിലെ രജനിയുടെ കറുത്ത കോട്ടും കൂളിംഗ് ഗ്ലാസ്സും ധരിച്ച ചിത്രമാണ് ഇമോജിയായി കഴിഞ്ഞ ദിവസം മുതല്‍ വാട്ട്‌സാപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്സ് ആപ്പിലെ ഫുട്‌ബോള്‍ ഇമോജികള്‍ക്കൊപ്പമാണ് കബാലിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Post Your Comments