അജയ് ദേവ്ഗന്‍ ചിത്രമായ “ശിവായ” ഈ ഒക്ടോബറില്‍ റിലീസ് ചെയ്യാന്‍ ഇരിക്കെ, ബോളിവുഡ് തിരക്കുകള്‍ മാറ്റി വച്ചു പ്രകാശ് വേലായുധന് മലയാളത്തിലേക്. പരസ്യ രംഗത്തെ സജീവ സാന്നിധ്യവും ഞങ്ങളുടെ ഗുരുവുമായ ടോം ഇമ്മട്ടി, ആദ്യമായ് സംവിധാനം ചെയ്യുന്ന ക്യാമ്പസ് ചിത്രം ഒരു മെക്സിക്കന്‍ അപാരതക്കു വേണ്ടി ആണ് ബോളിവുഡ് ഓപ്പറേറ്റിംഗ് ക്യാമറാമാന് പ്രകാശ് വേലായുധന് ഛായാഗ്രാഹകന്റെ വേഷമണിയുന്നത്. മലയാളത്തിലെ അമീര്‍ ഖാന് ടോവിനോ നായകനായ് എത്തുന്ന ചിത്രം എറണാകുളം മഹാരാജാസില്‍ ചിത്രീകരിക്കും.
പരസ്യ ചിത്രങ്ങൾക്കു മിഴിവുറ്റ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന പ്രകാശ് ക്യാമ്പസ് നിറങ്ങളിലേക്കു ക്യാമറ തിരിക്കുമ്പോള്‍ , കലാലയ പ്രണയ രാഷ്ട്രീയ സൗഹൃദങ്ങള്‍ തനിമ ചോരാതെ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്കു സാധിക്കും.
സംവിധായകന് രൂപേഷ് പീതാംബരന് മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് കൊണ്ട് തന്നെ ചിത്രം ഓണ്‍ലൈന്‍ രംഗത്തു ചൂടുള്ള വാര്‍ത്തയായി കഴിഞ്ഞു. കലാലയ രാഷ്ട്രീയവും പ്രണയവും നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന മലയാളികള്‍ക്ക്, ഏറെ നാളുകള്‍ക്കു ശേഷം ഒരു മുഴു നീള ക്യാമ്പസ് ചിത്രം സമര്‍പ്പിക്കുവാന്‍ തിരക്കിട്ട പണികളില്‍ ആണ് അണിയറ പ്രവർത്തകര്‍ . മോഷന്‍ സ്കെച്ച് പ്രോഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
Post Your Comments