GeneralKollywoodNEWS

പുരസ്കാരം കാമുകന്‍റെ കൈയ്യില്‍ നിന്നും വാങ്ങണമെന്ന് നയന്‍താര

ഫിലിം ഫെയര്‍ അവാര്‍ഡ്‌സില്‍ മികച്ച തമിഴ് അഭിനേത്രിക്കുള്ള പുരസ്‌കാരം നേടിയ നയന്‍താര അവാര്‍ഡ് സമര്‍പ്പിച്ചത് നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ കാമുകന്‍ വിഗ്നേഷിനാണ്.

പുരസ്‌കാരവുമായി നേരെ വിഗ്നേഷിന്റെ സമീപത്തേക്ക് നയന്‍താര എത്തിയത്. ബ്ലാക്ക് ലേഡി കയ്യിലെടുത്ത് ഇരുവരും നില്‍ക്കുന്ന ചിത്രവും വൈറലായി. യുവസംവിധായകന്‍ വിഘ്‌നേശ് ശിവനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ട് നാളുകള്‍ ഏറെയായി, വാര്‍ത്തകള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ഇരുവരും സമീപകാലത്തെ പൊതു ചടങ്ങുകളിലെല്ലാം പങ്കെടുത്തത്.

നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് പുരസ്‌കാരം സ്വീകരിക്കാന്‍ ക്ഷണിച്ചപ്പോള്‍ തനിക്ക് പുരസ്‌കാരം വിഗ്നേശില്‍ നിന്ന് സ്വീകരിക്കണമെന്നാണ് ആഗ്രഹമെന്ന് നയന്‍സ് അറിയിച്ചു. വേദിയില്‍ പുരസ്‌കാരദാനത്തിനെത്തിയവരോട് ക്ഷമാപണം നടത്തി വിഗ്നേശിനെ വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

നാനും റൗഡി താന്‍ എന്ന സിനിമയിലെ നായികാ കഥാപാത്രത്തിലേക്ക് ക്ഷണം വന്നപ്പോള്‍ എനിക്ക് നിറയെ സംശയമായിരുന്നു. പക്ഷേ വിഗ്നേശ് എന്നില്‍ പൂര്‍ണവിശ്വാസമര്‍പ്പിച്ചു. വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്യാന്‍ അനുയോജ്യമായ സമയമാണ് ഇതെന്ന് വിക്കി ഓര്‍മ്മപ്പെടുത്തി. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനുഷ്യത്വമുള്ളയാളാണ് വിഘനേശെന്നും നയന്‍താര പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button