മലയാള സിനിമാ രംഗത്ത് പ്രതിഭ തെളിയിക്കുന്നവരെ അംഗീകരിക്കുന്നതിനും ആദരിക്കാനുമായി (ഫൊക്കാന ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക) ആരംഭിച്ച ഫിംക ഫിലിം അവാര്‍ഡ് ചടങ്ങിലാണ് സുരേഷ് ഗോപി എത്തിയത്.
സിനിമയുമായി ബന്ധപ്പെട്ട് ഒരു പൊതുപരിപാടികളിലും പങ്കെടുക്കാത്ത നടനാണ് സുരേഷ് ഗോപി. ടിവി അവാർഡ് പരിപാടടികളില് നിന്നും എന്തിന് ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം ഐയുടെ ഓഡിയോ ലോഞ്ചിന് പോലും സുരേഷ് ഗോപി പോയില്ല.
എന്നാല്‍ ഒരുപാട് നാളുകള്‍ക്ക് ശേഷം അവാര്‍ഡ് പരിപാടിയില്‍ നടന് പങ്കെടുത്തു. ടൊറന്റോ നഗരത്തിലെ ഹില്ട്ടന് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പ്രൗഢഗംഭീരമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
രാഷ്ട്രീയത്തിലേയ്ക്ക് കടന്ന് പാര്‍ലമെന്റ് മെമ്പറായശേഷം ആദ്യമായി സുരേഷ് ഗോപി നോര്‍ത്ത് അമേരിക്കയിലെത്തിയത് കൂടുതല്‍ ശ്രദ്ധേയമായി.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിനാണ് സുരേഷ് ഗോപി അര്‍ഹനായത്. ദിലീപ് മികച്ച നടനായും മംമ്ത മികച്ച നടിയായും തിരഞ്ഞെടുത്തു. ലാല്‍ ജോസ് ആണ് മികച്ച സംവിധാകന് . എന്നു നിന്റെ മൊയ്തീന് മികച്ച ചിത്രമായി തിരഞ്ഞെടുത്തു.
Post Your Comments