അവിവാഹിതയായ തെന്നിന്ത്യന്‍ സുന്ദരി റെജിന കസാന്ദ്രയാണ് താന്‍ ഗര്‍ഭിണിയാണെന്ന് ഒരു സാഹചര്യത്തില്‍ പറയേണ്ടി വന്നത്.
കഴിഞ്ഞ വര്‍ഷം ബംഗലൂരുവില്‍ വച്ചായിരുന്നു സംഭവം. രാത്രി 12 മണി കഴിഞ്ഞിരുന്നു. റെജിന ചിത്രീകരണം കഴിഞ്ഞ് തിരിച്ചു വരുന്ന വഴി. കടകളെല്ലാം അടച്ചു കഴിഞ്ഞു. നടിക്ക് മിഷ്ടി ദോയ് (മധുര പലഹാരം) കഴിക്കാന്‍ അതിയായ ആഗ്രഹം. അങ്ങനെ നോക്കുമ്പോള്‍ ആണ് ഒരു കട കാണുന്നത്. കട തിരക്കിട്ട് പൂട്ടി വീട്ടില്‍ പോകാന്‍ ഒരുങ്ങുകയായിരുന്നു കടക്കാരന്‍ .
ആവശ്യം പറഞ്ഞപ്പോള്‍ കടക്കാരന്‍ എടുത്തു തരാന്‍ കൂട്ടാക്കിയില്ല. താന്‍ ഗര്‍ഭിണിയാണെന്നും ഗര്‍ഭിണിയുടെ ആഗ്രഹം സാധിച്ചു കൊടുത്താല്‍ പുണ്യം കിട്ടും എന്നും നടി കടക്കാരനോട് പറഞ്ഞു.
ആ വാക്കില്‍ കടക്കാരന്‍ വീണു. പൂട്ടിയ കട വീണ്ടും തുറന്ന് നടിക്ക് മധുര പലഹാരം എടുത്ത് കൊടുത്തു. താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ കാര്യം അയാള്‍ ആരോടും മിണ്ടിയില്ല. അങ്ങനെയെങ്കില്‍ ഗോസിപ്പുകോളങ്ങളിലെ ചൂടുള്ള വാര്‍ത്തയായി അത് മാറിയേനെയെന്നും നടി പറഞ്ഞു.
Post Your Comments