GeneralNEWS

മൈക്കിള്‍ ജാക്‌സന്‍ മരിച്ച റൂമിന്റെ ചിത്രങ്ങള്‍ പുറത്ത്, നിഗൂഡതകള്‍ ഏറുന്നു

പോപ് ചക്രവര്‍ത്തി മൈക്കിള്‍ ജാക്‌സന്റെ മരണത്തിനു തൊട്ടുമുമ്പുള്ള മണിക്കൂറുകളെക്കുറിച്ച് മാര്‍ ലാംഗ്‌ഹോണും മാറ്റ് റിച്ചാര്‍ഡും എഴുതിയ ദ കിംഗ് ഓഫ് പോപ്പ്‌സ് ലാസ്റ്റ് മൊമെന്റ്‌സ് എന്ന പുസ്തകത്തിലാണ് അപുര്‍വ്വ ചിത്രങ്ങളുള്ളത്.

2009 ജൂണ്‍ 25ലാണ് ജാക്‌സനെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നതും തൊട്ടുപിന്നാലെ മരണമടയുന്നതും. ദുരൂഹതയുണര്‍ത്തുന്ന ചില സംഗതികളും റൂമില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. അതിലൊന്നു ബാത്ത്‌റൂമില്‍നിന്നു കണ്ടെത്തിയ ചോര പുരണ്ട ഷര്‍ട്ടാണ്.

ഷര്‍ട്ടില്‍ എങ്ങനെ ചോര പുരണ്ടെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. ജാക്‌സന്‍ താമസിച്ചിരുന്ന ആഡംബര മുറിക്കു വല്ലാത്തൊരു വൃത്തികെട്ട മണമായിരുന്നുവെന്ന് മരണത്തിനുശേഷം ആദ്യം റൂമിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. വേലക്കാര്‍ മുറിയിലെത്തുന്നത് ജാക്‌സന് ഇഷ്ടമായിരുന്നില്ലത്രേ.

മയക്കുമരുന്നിന് അടിമയായിരുന്നു പോപ് രാജകുമാരനെന്നതിന് കൃത്യമായ തെളിവാണ് മുറിയിലെ ചിത്രം. മയക്കുമരുന്നുകളുടെ പയ്ക്കറ്റുകള്‍ മേശപ്പുറത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്.

ജാക്‌സന് ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നു തെളിയിക്കുന്നതാണ് മുറിയിലെ ഓക്‌സിജന്‍ സിലിണ്ടറിന്റെ സാന്നിധ്യം. കുട്ടികളെ വലിയ ഇഷ്ടമാണെന്നു തെളിയിക്കുന്നതാണ് ഭിത്തിയിലെ ചിത്രങ്ങള്‍. കുഞ്ഞുകുട്ടികളുടെ നിരവധി ചിത്രങ്ങള്‍ റൂമില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്.

mickle bedroom1111

Michael-Jacksons

These-pictures-show-exactly-where-Michael-Jackson-died

shortlink

Related Articles

Post Your Comments


Back to top button