തീവണ്ടി വീടാക്കി മാറ്റിയ ആതിരയ്ക്കും ആര്‍ച്ചയ്ക്കും നടി മഞ്ജുവാര്യരുടെ തുണ. തീവണ്ടി ബോഗി വീടാക്കി മാറ്റി ജീവിച്ച ആര്‍ച്ചയും ആതിരയും മാതാപിതാക്കളും മഞ്ജു വാര്യരുടെ കാരുണ്യത്തില്‍ വാടകവീട്ടിലേക്ക് മാറി.
വീടില്ലാത്തതിന്റെ പേരില്‍ ട്രെയിന്‍ കയറി കഴിയുന്ന കുടുംബത്തിന്റെ വിവരം കഴിഞ്ഞദിവസം മലയാളത്തിലെ പ്രമുഖ പത്രം പുറത്തു വിട്ടതിന് പിന്നാലെയാണ് നടിയുടെ കാരുണ്യം തേടിയെത്തിയത്.
മുട്ടം മുല്ലക്കര എല്‍പി സ്‌കൂളില്‍ നാലാം കഌസ്സുകാരിയാണ് ആര്‍ച്ച. ആതിര രണ്ടിലും പഠിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് അപകടത്തില്‍ പിതാവ് പ്രദീപിന് കാല്‍പ്പാദം നഷ്ടപ്പെട്ടതോടെയാണ് കുടുംബം ബുദ്ധിമുട്ടിലായത്. സര്‍ക്കാരോ ഏജന്‍സികളോ വസ്തു നല്‍കിയാല്‍ ഇവര്‍ക്ക് സ്വന്തമായി വീട് നിര്‍മ്മിച്ചു നല്‍കാനും തയ്യാറാണെന്ന് മഞ്ജു വാഗ്ദാനം ചെയ്തിരിക്കുകയാണ്.
അധ്യാപകര്‍ കൊണ്ടുവന്നിരുന്ന പ്രഭാതഭക്ഷണവും സ്‌കൂളിലെ ഉച്ചഭക്ഷണവുമാണ് കുട്ടികള്‍ക്ക് ആശ്രയമായിരുന്നത്. മണ്ണാറശ്ശാല ക്ഷേത്രത്തിലെ ഭക്ഷണമായിരുന്നു രമ്യയ്ക്കും പ്രദീപിനും തുണയായിരുന്നത്. കഌസ്സിലെ ഏറ്റവും മിടുക്കിയായ ആര്‍ച്ചയില്‍ നിന്നുമാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്.
Post Your Comments