ത്രില്ലര്‍ സ്വഭാവമുളള ലെന്‍സ് എന്ന സിനിമ ഇവിടെ തുടങ്ങുന്നു. അരവിന്ദിന് ഫെയ്‌സ്ബുക്കിലൂടെ നിക്കി എന്ന പെണ്‍കുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റ് കിട്ടുന്നു. ചാറ്റിങ്ങിലൂടെ സൗഹൃദം ശക്തമായതോടെ നിക്കി ആവശ്യമറിയിച്ചു. തന്റെ ആത്മഹത്യ അരവിന്ദ് ലൈവായി കാണണം.
ഈ സിനിമ തന്നെ ഞെട്ടിച്ചു കളഞ്ഞുവെന്നും മൊബൈല്‍ ഇന്റര്‍നെറ്റില്‍ സദാ വിഹരിക്കുന്ന മലയാളികുടുംബങ്ങള്‍ ക്ക് ഒരു മുന്നറിയിപ്പാകട്ടെയെന്ന് കരുതിയാണ് ഈ സിനിമയുടെ വിതരണം എല്‍. ജെ ഫിലിംസ് ഏറ്റെടുത്തതെന്നും ലാല്‍ ജോസ് ഫെയ്‌സ്ബുക്കിലെഴുതി.
ചിത്രത്തിന്റെ സംവിധായകന്‍ ജയപ്രകാശ് രാധാകൃഷ്ണന്‍ ലെന്‍സിനെക്കുറിച്ച് പറയുന്നതിങ്ങനെ “ഓണ്‍ലൈന്‍ ചാറ്റിംഗിലൂടെ യുവാക്കളെ ചതിയില്‍പെടുത്തിയ 80 കേസുകളാണ് കേരളപോലീസ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് എന്നാണ്. കൈവെളളയില്‍ നാം ഒതുക്കിപ്പിടിക്കുന്ന മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും അതിലൂടെ നടത്തുന്ന വര്‍ത്തമാനങ്ങളും തീര്‍ത്തും സ്വകാര്യമാണെന്നാണ് നമ്മള്‍ കരുതുന്നത്.
നമ്മള്‍ സ്വകാര്യം എന്ന് കരുതുന്ന ഈ വര്‍ത്തമാനങ്ങളോ ഫോട്ടോകളോ വീഡിയോകളോ ഒന്നും സ്വകാര്യമല്ലെന്നും അവയെല്ലാം നമ്മെ തിരിഞ്ഞുകൊത്തുന്നതെങ്ങനെയെന്നും ഈ സിനിമ കാണിച്ച് തരുന്നു. മക്കളെ സ്‌നേഹിക്കുന്ന അച്ഛനമ്മമാര്‍ ഈ സിനിമ കുട്ടികളെ കാണിക്കണം. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്ന നമ്മളെല്ലാം കുടുംബസമേതം കണ്ടിരിക്കേണ്ട സിനിമയാണിത്.
പ്രദര്‍ശിപ്പിച്ച ചലച്ചിത്ര മേളകളിലെല്ലാം ലെന്‍സിന് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു
Post Your Comments