
കോംപ്ലാന്‍ ഹെല്‍ത്ത് ഡ്രിങ്കിന്റെ ആദ്യകാല പരസ്യത്തിലൂടെ സുപരിചിതയായ ശ്രിയ ശര്‍മയാണ് ഇപ്പോള്‍ തെലുങ്ക് ചലച്ചിത്ര ലോകത്തെ പുതിയ നായിക.
സില്ലന് ഒരു കാതലിലൂടെയും എന്തിരനിലൂടെയുമൊക്കെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന ശ്രിയ ശര്‍മ തെലുങ്ക് ചിത്രമായ ഗായകുടുവിലൂടെ നായികയായി എത്തിയ താരം തെലുങ്കിൽ സജീവമായി കഴിഞ്ഞു.
മൂന്നു വയസുള്ളപ്പോള്‍ അജയ് ദേവ്ഗൺ നായകനായി എത്തിയ ബെനാം എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുടർന്ന് പതിനാറോളം ചിത്രങ്ങളില്‍ ശ്രിയ അഭിനയിച്ച് കഴിഞ്ഞു. സിനിമയ്ക്ക് പുറമെ നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്
Post Your Comments