
ഇത്ര നാളുകളായിട്ടും വിജയ്‌യോട് പറയാത്തൊരു ആഗ്രഹം അമ്മ ശോഭ ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.
മകന്റെ ഏതെങ്കിലും ഒരു ചിത്രത്തിൽ അവന്റെ അമ്മയായി തനിക്ക് അഭിനയിക്കണം എന്നതായിരുന്നു ആ ആഗ്രഹം. അഭിമുഖം വായിച്ച ശേഷമാണ് അമ്മയ്ക്ക് ഇങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നതായി വിജയ്‌യും അറിയുന്നത്.
അമ്മ അമ്മ ഒരിക്കൽ പോലും ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും വിജയ് പറയുന്നു. വിജയ്‌യുടെ ഉള്ളിലും ഇങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നത്രേ. എന്തായാലും അമ്മയുടെ ആഗ്രഹത്തിന് വിജയ് സമ്മതം മൂളികഴിഞ്ഞു.
നേരത്തെ ഒരു പരസ്യത്തിൽ ഇവർ അമ്മയും മകനുമായി വേഷമിട്ടിരുന്നു. അമ്മയുടെ ഭക്തിഗാനങ്ങളുടെ കടുത്ത ആരാധകൻ കൂടിയാണ് വിജയ്.
Post Your Comments