ബോളിവുഡിലെ പുതിയ രോമാഞ്ചം സുശാന്ത് സിംഗ് രാജ്പുത് ചന്ദ്രനിലേക്ക് പോകാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയുടെ ആദ്യത്തെ “സ്പെയ്സ് ഡ്രാമ” ജെനറിലുള്ള സിനിമയ്ക്ക് വേണ്ടിയാണ് ഒരു ബഹിരാകാശയാത്രികന്റെ വേഷത്തില്‍ സുശാന്ത് ചന്ദ്രനിലേക്ക് പോകുന്നത്.
“ചന്ദാമാമ ദൂര് കേ” എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജയ് പൂരന് സിംഗ് ചൗഹാനാണ്. അന്താരാഷ്ട്രതലത്തില്‍ മികച്ച അഭിപ്രായം നേടിയ സൈ-ഫൈ ചിത്രങ്ങളില്‍ സഹകരിച്ചിട്ടുള്ള ടെക്നീഷ്യന്‍സിനെ ഈ പ്രോജക്റ്റിലേക്കായി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നിര്‍മ്മാതാക്കള്‍ ആരംഭിച്ചു കഴിഞ്ഞു.
Post Your Comments