അമീര്‍ഖാന്റെ നാല് വയസ്സുള്ള മകന് ആസാദ് റാവു ഖാന് ഈ അടുത്ത ദിവസങ്ങളില്‍ വളരെ ദുഖിതനായിരുന്നു. അഭിഷേക് – ഐശ്വര്യ ദമ്പതികളുടെ മകള്‍ ആരാധ്യ ഭച്ചന്റെ അഭാവമാണ് കാരണം.
മുബൈയിലെ ഒരു കബഡി മാച്ച് കാണാന്‍ എത്തിയപ്പോള്‍ ആണ് ആസാദ് ആരാധ്യയെ അന്വേഷിച്ച് വാശിപിടിച്ചത്. ആരാധ്യ ബച്ചന്റെ മുത്തശ്ശന് അമിതാഭ് ഭച്ചനും രണ്‍ബീര്‍ കപൂറുമെല്ലാം കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആസാദ് വഴങ്ങിയില്ല.
ആരാധ്യയാകട്ടെ ഈ സമയം ന്യുയോര്‍ക്കില്‍ അമ്മ ഐശ്വര്യയോടൊപ്പം അവധിക്കാലം ആഘോഷിക്കുകയായിരുന്നു.
Post Your Comments