പ്രമുഖ സീരിയൽ താരവും ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ എക്സിക്യൂട്ടീവ് മെമ്പറുമായ കിഷോർ സത്യയാണ് സീരിയല്‍ സെന്‍സറിങ്ങിനെതിരെ പ്രതികരിച്ചത്. സീരിയലുകൾ കൊള്ളില്ലെങ്കിൽ പ്രേക്ഷകന് സ്വയം ചാനൽ മാറ്റിക്കൂടേ? അങ്ങനെ ആളുകൾ കാണാത്ത സീരിയലുകൾ ചാനലുകൾ അവസാനിപ്പിക്കുകയില്ലേ? എന്നാണ് കിഷോര്‍ ചോദിക്കുന്നത്.
അശ്ലീലം എന്നു പറയുന്നതിനെതിരെയാണ് സെൻസറിങ് കത്തിവെക്കണം എന്ന് പറയുകയാണെങ്കിൽ സീരിയലുകൾ അശ്ലീലമായ രംഗങ്ങളോ, വസ്ത്രധാരണമോ വാക്കുകളോ ഉപയോഗിക്കുന്നില്ല. പിന്നെ എവിടെയാണ് സീരിയലുകൾ അശ്ലീലമാകുന്നത്. അക്രമ രംഗങ്ങൾ കാണിക്കുമ്പോൾ ബ്ലാക്ക് ആന്റ് വൈറ്റോ, മറ്റു പെയ്ൽ കളറുകളോ കാണിക്കുന്നതും, മദ്യം പോലുള്ള ലഹരി പദാർഥങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതെല്ലാം ഈ സെൻസറിങ്ങിന്റെ ഭാഗം തന്നെയാണ്.
സ്ത്രീകളെ അശ്ലീലം പറയുന്നതോ, മോശമായ വാക്കുകൾ ഉപയോഗിക്കുന്നതോ, ലൈഗികപരമായ കാര്യങ്ങളോ ഒന്നും തന്നെ സീരിയലുകളിൽ കാണിക്കുന്നില്ല.
സീരിയലുകള്‍ക്ക് സെന്‍സറിങ് വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച് വിവാദം വീണ്ടും സജീവമായത്
Post Your Comments