
തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രമിന്റെ മകള്‍ അക്ഷിത വിവാഹിതയാകുന്നു. ചെന്നൈയിലെ സി.കെ’യ്സ് ബേക്കറി ഉടമ (കാവിന് കെയര്‍ ഗ്രൂപ്പ്) ഉടമ രംഗനാഥന്റെ മകന് മനു രഞ്ജിത്താണ് വരന്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ജൂലൈ 10 ന് ചെന്നൈയില്‍ നടക്കും.
2017 ലാകും വിവഹം നടക്കുക. ചെന്നൈയിലെ നക്ഷത്ര ഹോട്ടലില്‍ വെച്ചായിരിക്കും വിവാഹനിശ്ചയം. വളരെ സ്വകാര്യമായി നടത്തുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമേ ക്ഷണിച്ചിട്ടുള്ളൂ. മനുവും അക്ഷിതയും പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
ഇരു മുരുഗന് എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിക്രം. വിവാഹനിശ്ചയ ചടങ്ങുകളുടെ ഒരുക്കങ്ങള്‍ക്കായി ചിയാന്‍ വിക്രം ഷൂട്ടിംഗിന് ഒരാഴ്ച ഇടവേള നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments