
താന്‍ ഏറ്റവുമധികം ആരാധിക്കുന്ന നടന് മോഹന്‍ലാലാണെന്ന് തുറന്നു പറഞ്ഞ് ബാഹുബലിയുടെ സംവിധായകന് എസ്.എസ്.രാജമൗലി. മോഹന്‍ലാലിനോടുള്ള തന്റെ ആരാധനയെക്കുറിച്ച് വര്‍ണ്ണിക്കാന്‍ വാക്കുകളില്ല എന്നും, അഭ്രപാളിയിലെ ഓരോ പ്രകടനം കൊണ്ടും തന്നെ വിസ്മയിപ്പിച്ച നടനാണ് മോഹന്‍ലാല്‍ എന്നുമാണ് രാജമൗലി അഭിപ്രായപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പണ്ട് മോഹന്‍ലാലിനെ വച്ച് രാജമൗലി ഒരു ചിത്രം പ്ലാന്‍ ചെയ്തെങ്കിലും ചില അവിചാരിത കാരണങ്ങളാല്‍ അതുനടന്നില്ല. പക്ഷേ, 2018-ല്‍ ഒരു രാജമൗലി ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കും എന്ന രീതിയിലും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് പക്ഷേ, പുതിയ തെലുങ്കു ചിത്രം മനമന്തയുടെ സൃഷ്ടാക്കള്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് രാജമൗലി മോഹന്‍ലാലിനോടുള്ള തന്റെ ആരാധനയെപ്പറ്റി വെളിപ്പെടുത്തിയത്. മനമന്തയിലൂടെ മോഹന്‍ലാലിനെ തെലുങ്കിലേക്ക് കൊണ്ടുവന്നതിനാണ് രാജമൗലി നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്.
ചന്ദ്രശേഖര്‍ യെലെറ്റിയാണ് മനമന്തയുടെ സംവിധാനം. വാരാഹി ചലനചിത്രത്തിന്റെ ബാനറില്‍ സായി കൊരപ്പട്ടിയാണ് മനമന്ത നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തില്‍ വിസ്മയം എന്ന പേരില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തും. മോഹന്‍ലാലിന്റെ നായികയായി ഗൗതമിയാണ് മനമന്തയില്‍.
Post Your Comments