
മുംബൈ: രാഷ്ട്രീയവിഷയം കൈകാര്യം ചെയ്യുന്ന “ഷോര്‍ഗുല്‍” എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് നടന് ജിമ്മി ഷേര്‍ഗില്ലിനെതിരെ ഫത്വ. മുസഫര്‍നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രണയകഥയാണ് ചിത്രം പറയുന്നത്. ഉത്തര്‍പ്രദേശിലെ നിരവധി നഗരങ്ങളില്‍ ഷോര്‍ഗുല്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. മുസഫര്‍നഗര്‍, കാണ്‍പൂര്‍, ഗാസിയാബാദ്, ലക്നൌ എന്നീ നഗരങ്ങളില്‍ ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുള്ളത്.
ഷോര്ഗുല്ലിന്റെ നിര്‍മ്മാതാക്കള്‍ ചിത്രത്തിന് നേരിടേണ്ടി വരുന്ന ഈ ദുരവസ്ഥ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഖമ്മന്‍ പീര്‍ ബാബ കമ്മിറ്റി എന്ന മുസ്ലീം സംഘടനയാണ് ജിമ്മിക്കെതിരേയും നിര്‍മ്മാതാക്കള്‍ക്കെതിരേയും ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. മുസ്ലീം സമുദായത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തി എന്ന കാരണം കാണിച്ചു കൊണ്ടാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്.
നേരത്തേ, ചണ്ഡിഗഡില്‍ നിന്നുള്ള എഴുത്തുകാരന് വിജയ് സോദായിയുടെ പരാതിയിന്മേല് ഒരു ചണ്ഡിഗഡ് കോടതി ചിത്രത്തിന്റെ നിര്‍മ്മാതാക്കളോടും, ജിമ്മിയോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് സമന്‍സ് അയച്ചിരുന്നു.
Post Your Comments