GeneralNEWS

കമല്‍ വിളിക്കുന്നു മാധവിക്കുട്ടിയാകാന്‍

മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരി, സാഹിത്യലോകത്തെ നഷ്ട വസന്തം, നമ്മുടെ പ്രിയപ്പെട്ട മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കാന്‍ ഹിറ്റ്‌ സിനിമകളുടെ സഹയാത്രികന്‍ കമല്‍.

കമലാസുരയ്യയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നതു വിദ്യാ ബാലനാണ്. പൃഥ്വിരാജും മുരളി ഗോപിയുമാണു മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമലാസുരയ്യയുടെ എഴുത്തു ജീവിതത്തിന്റെയും വ്യക്തിജീവിതത്തിന്റെയും പരിസരങ്ങളിലൂടെ നടത്തിയ അന്വേഷണ യാത്രയ്ക്കു ശേഷമാണു കമല്‍ തിരക്കഥയൊരുക്കിയത്.

മാധവിക്കുട്ടിയുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന കമല്‍ അവരുടെ ചെറുപ്പക്കാലം അവതരിപ്പിക്കാനുള്ള കുട്ടികളെ തേടുകയാണ്. മാധവിക്കുട്ടിയുടെ ബാല്യവും കൗമാരവും അവതരിപ്പിക്കാനുള്ള താരങ്ങളെയാണ് സംവിധായകന്‍ തേടുന്നത്.

shortlink

Related Articles

Post Your Comments


Back to top button