GeneralNEWS

ഒഴിവു ദിവസത്തെ കളി മുന്നേറുമ്പോള്‍ ‘ഒഴിവുദിനത്തിലെ ചളിയോ’ എന്ന് ആരോപിച്ച്‌ ഇന്ദു മേനോന്‍

പുതുതലമുറ എഴുത്തുകാരിലെ പ്രധാനികളായ ഇന്ദു മേനോനും ആര്‍ ഉണ്ണിയും തമ്മില്‍ ശീതസമരത്തിലാണെന്ന് സാഹിത്യ ലോകത്തെ പരസ്യമായ രഹസ്യമാണ്. ഇവര്‍ തമ്മിലുള്ള മത്സരം വ്യക്തമാക്കുന്നതാണ് ഇന്ദു മേനോന്റെ ചില ഫേസ്ബുക്ക് പോസ്റ്റുകള്‍. മികച്ച നിരൂപക പ്രശംസ നേടി മുന്നേറുന്ന സനല്‍ കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളിയെന്ന സിനിമയെ ഉന്നം വച്ചാണ് ഇന്ദു മേനോന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ചിത്രം ഒഴിവു ദിവസത്തെ കളിയല്ല, ഒഴിവുദിവസത്തെ ചളിയാണെന്ന് പറഞ്ഞാണ് ഇന്ദു മേനോന്റെ പരിഹാസം

ഒഴിവുദിവസത്തെ കളിയെന്ന സിനിമ ഒളിവുദിവസത്തെ ചളിയോ അതോ ചതിയോ എന്നു ചോദിച്ചാണ് ഇന്ദുമേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. സാഹിത്യ സിനിമാ രാഷ്ട്രീയ നക്സല്‍ നായകര്‍ പുരപ്പുറത്ത് കയറി കഴിഞ്ഞ കുറേദിവസമായി ഇങ്ങനെ വിളിച്ചുകൂവിയതു കേട്ട് സിനിമ കണ്ടെന്നും എന്നാല്‍ കലാമൂല്യമോ രാഷ്ട്രീയ മൂല്യമോ ഇല്ലാത്ത കള്ളനാണയത്തെയാണ് കാണേണ്ടിവന്നതെന്നും ഇന്ദുമേനോന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. സംസ്ഥാന പുരസ്ക്കാരം നേടിയ തിരക്കഥയ്ക്ക് എതിരെയാണ് സാഹിത്യകാരിയുടെ വിമര്‍ശനം.

shortlink

Post Your Comments


Back to top button